മ​ല​യോ​ര ഹൈ​വേ: അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം വി​ക​സ​ന​ത്തി​ന് ത​ട​സം
Monday, July 4, 2022 1:02 AM IST
കൂ​രാ​ച്ചു​ണ്ട്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ മ​ല​യോ​ര ഹൈ​വേ​യു​ടെ കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലൂ​ടെ​യു​ള്ള അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന കൂ​രാ​ച്ചു​ണ്ടി​ലെ ചി​ല ബി​ൽ​ഡിം​ഗ് ഉ​ട​മ​ക​ൾ ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യം കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യു​ടെ പൂ​ർ​ണ​മാ​യ വി​ക​സ​ന​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​തേ സ​മ​യം​ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും റോ​ഡി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ന​ട​ത്തു​മ്പോ​ൾ കൂ​രാ​ച്ചു​ണ്ടി​ൽ റോ​ഡി‌​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്നാ​ണ് ചി​ല​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഒ​രു ഓ​ട്ടോ പോ​ലും തി​രി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ലൂ​ടെ മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡി​ന് വീ​തി കൂ​ടു​ക​യും സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ച്ച് വി​ക​സ​നം വ​രു​ക​യും ചെ​യ്യും. ഇ​ത് മ​ന​സി​ലാ​ക്കാ​ൻ കൂ​രാ​ച്ചു​ണ്ടി​ലെ ബി​ൽ​ഡിം​ഗ് ഉ​ട​മ​ക​ൾ ത​യ്യാ​റ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ബി​ൽ​ഡിം​ഗ് ഉ​ണ്ടാ​ക്കി​യ​വ​രാ​ണ് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ.​കെ.​പ്രേ​മ​ൻ, പി.​കെ.​സോ​ബി​ൻ ,എം.​കു​ട്ട്യാ​ലി, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, വി​നു മ്ലാ​ക്കു​ഴി​യി​ൽ, ര​മ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.