പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​രു​ത്: കെയുഡ​ബ്ല്യുജെ
Monday, July 4, 2022 1:02 AM IST
കോ​ഴി​ക്കോ​ട്: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ലെ വ​ര്‍​ധ​ന ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ട്ടി​ക്കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ (കെ​യു​ഡ​ബ്ല്യു​ജെ) ജി​ല്ലാ വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി​യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ശ്‌​ന​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ഫി​റോ​സ്ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ് രാ​കേ​ഷ് വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ഇ.​പി മു​ഹ​മ്മ​ദ് വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.