ക​ടന്ത​റ പു​​ഴയി​ൽ ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം ന​ൽ​കി
Monday, July 4, 2022 1:01 AM IST
ച​ക്കി​ട്ട​പാ​റ: സ്റ്റാ​ർ​സ് കോ​ഴി​ക്കോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലു​ള്ള മു​പ്പ​തോ​ളം വോ​ള​ണ്ടി​യ​ർ മാ​ർ​ക്ക് ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
സി​എം​ഐ.​ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​മീ​ൻ റെ​സ്ക്യൂ ടീം ​ട്രെ​യി​ൻ ബി​ജു ക​ക്ക​യം പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി.
ചെ​മ്പ​നോ​ട ക​ട​ന്ത​റ പു​ഴ​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഒ​ഴു​കി വ​രു​ന്ന ആ​ളു​ക​ൾ, മൃ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്.
സ്ത്രീ​ക​ളും, പു​രു​ഷ​ൻ​മാ​ര​ട​ക്കം 35 പേ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.