പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി നാ​ശം
Monday, July 4, 2022 1:01 AM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി എ​ളം​കാ​ട്-​വ​ട്ട​ക്ക​യം മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി നാ​ശം. വ​ട്ട​ക്ക​യം ഭാ​ഗ​ത്തും കാ​ട്ടാ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി കൃ​ഷി​യി​ട​ങ്ങ​ളി​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പാ​ഴു​കു​ന്നേ​ൽ ജോ​സ്, റോ​യി കു​ബ്ലാ​നി​ക്ക​ൽ, ഷാ​ജു പു​തി​യി​ട​ത്ത് വ​ള​യ​ത്ത് ബി​നു തു​ട​ങ്ങി​യ ക​ർ​ഷ​ക​രു​ടെ വാ​ഴ, ക​മു​ക്, തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

സോ​ളാ​ർ ഫെ​ൻ​സിം​ഗ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കി​ഫ​യു​ടെ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ബ്ലാ​നി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന ആ​ന​യെ തു​ര​ത്തി ഓ​ടി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വ​നം വ​കു​പ്പ് ഒ​രു​ക്ക​ണ​മെ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ഴി വി​ള​ക്ക് സ്ഥാ​പി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷി നാ​ശം സം​ഭ​വി​ച്ച മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച വാ​ർ​ഡ് അം​ഗം രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.