ത​ല​ക്കു​ള​ത്തൂ​ർ സ്കൂ​ൾ പ​രി​സ​ര​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട
Friday, July 1, 2022 1:01 AM IST
ത​ല​ക്കു​ള​ത്തൂ​ർ: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന റാ​ക്ക​റ്റി​ൽ പെ​ട്ട ര​ണ്ട് യു​വാ​ക്ക​ളെ കോ​ഴി​ക്കോ​ട് ഡ​ൻ​സാ​ഫും എ​ല​ത്തൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.
പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി ത​വ​ളേ​ങ്ങ​ൽ വീ​ട്ടി​ൽ ഇ​ർ​ഷാ​ദ് (33) അ​ങ്ങാ​ടി​പ്പു​റം പു​ഴ​ക്കാ​ട്ടി​രി സ്വ​ദേ​ശി സാ​ദി​ഖ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്.
കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ചു​മ​ത​ല​യു​ള്ള ആ​മോ​സ് മാ​മ്മ​ൻ ഐ​പി​എ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ആ​ൻ​ഡി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും ടൗ​ൺ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ല​ത്തൂ​ർ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ന്ധ്ര​യി​ൽ നി​ന്നും റോ​ഡ് മാ​ർ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ശേ​ഷം ആ​വ​ശ്യ​ക്കാ​ർ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് രീ​തി. പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ച് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ശേ​ഷം കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​റാ​ണ് പ​തി​വ്. തി​രൂ​ർ നി​ന്നും തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​ശേ​ഷം മ​ല​ബാ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലും വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന കാ​റി​ലും ബൈ​ക്കി​ലു​മാ​യാ​ണ് ക​ഞ്ചാ​വ് ആ​വ​ശ്യ​ക്കാ​ർ​ക്ക് നേ​രി​ട്ട് എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ നീ​ണ്ട ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സി​റ്റി ക്രൈം ​സ്ക്വാ​ഡും ഡ​ൻ​സാ​ഫും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ എ​ല​ത്തൂ​ർ സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​രാ​ജേ​ഷി​ന്‍റെ പി​ടി​യി​ലാ​യ​ത്.