ചു​ങ്ക​ക്കു​റ്റി​ചു​രം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്; വാ​ഹ​ന​യാ​ത്ര​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Friday, July 1, 2022 1:01 AM IST
കു​റ്റ്യാ​ടി: വ​യ​നാ​ട്ടി​ലേ​ക്കു​ള്ള പ​ക്രം​ത​ളം ചു​രം റോ​ഡി​ൽ ചു​ങ്ക​ക്കു​റ്റി ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടു വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്നു. അ​ഴു​ക്കു​ചാ​ൽ നി​ക​ന്ന​താ​ണ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ​ത്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു കാ​ര​ണം ഇ​തി​ന്‍റെ മ​റു​ഭാ​ഗം കൊ​ക്ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണു നീ​ക്കം ചെ​യ്ത​ത്. അ​തേ സ്ഥ​ല​ത്താ​ണ് വീ​ണ്ടും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ചു​ങ്ക​ക്കു​റ്റി ഭാ​ഗ​ത്ത് അ​ഴു​ക്കു​ചാ​ലി​ലെ മ​ണ്ണു നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന ചു​രം റോ​ഡ് വ​ഴി പോ​കു​ന്നു​ണ്ട്.