ജ​യേ​ന്ദ്ര​ന്‍റെ വീ​ടി​ന് വെ​ളി​ച്ച​മാ​യെ​ത്തി എം.​എം. ജോ​ൺ​സ​ൺ
Thursday, June 30, 2022 12:50 AM IST
കൂ​രാ​ച്ചു​ണ്ട്: കെ​എ​സ്ഇ​ബി വൈ​ദ്യു​തി വിഛേ​ദി​ച്ച് ഇ​രു​ട്ടി​ലാ​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വെ​ളി​ച്ച​മാ​യെ​ത്തി പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ മ​ഠ​ത്തി​ന​ക​ത്ത് എം.​എ. ജോ​ൺ​സ​ൺ.
കോ​ഴി​ക്കോ​ട് പു​തി​യ​റ പു​തി​യ​ട​ത്ത്ക​ണ്ടി പ​റ​മ്പ് ജ​യേ​ന്ദ്ര​നും ഭാ​ര്യ ജ​യ​ല​ത​യും മാ​ത്രം താ​മ​സി​ക്കു​ന്ന പ​ഴ​ക്കം​ചെ​ന്ന ചെ​റി​യ വീ​ട്ടി​ൽ വൈ​ദ്യു​തി​യി​ല്ലാ​തെ ഇ​രു​ട്ടി​ലാ​യ​ത​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നും സം​രം​ഭ​ക​നു​മാ​യ എം.​എ. ജോ​ൺ​സ​ൺ ത​ന്‍റെ സോ​ളാ​ർ വൈ​ദ്യു​തി സം​വി​ധാ​ന​ത്തി​ലു​ള്ള വെ​ളി​ച്ച​വു​മാ​യി ജ​യേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ജീ​വി​ത യാ​ത്ര​ക്കി​ട​യി​ൽ ജ​യേ​ന്ദ്ര​നും കു​ടും​ബ​ത്തി​നും നേ​രി​ടേ​ണ്ടി​വ​ന്ന രോ​ഗ​ങ്ങ​ളും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും കോ​വി​ഡ് അ​ട​ക്ക​മു​ള്ള പ്ര​തി​സ​ന്ധി​ക​ളാ​ൽ വീ​ടി​ന്‍റെ വൈ​ദ്യു​തി ബി​ല്ല് അ​ട​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നു. ത​ന്‍റെ വീ​ട്ടി​ലു​ള്ള നാ​ല് ബ​ൾ​ബ്, ഒ​രു ഫാ​ൻ, ഒ​രു റേ​ഡി​യോ എ​ന്നി​വ​യെ​ല്ലാം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​ട​യ്ക്കാ​നു​ള്ള ബി​ൽ തു​ക​യാ​യി വ​ന്ന​ത് 18,353 രൂ​പ​യാ​ണ്.
ഇ​ത് ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ജ​യേ​ന്ദ്ര​ന്‍റെ വീ​ടി​ന്‍റെ വൈ​ദ്യു​തി വിഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. വീ​ട് ഇ​രു​ട്ടി​ലാ​യ​തോ​ടൊ​പ്പം ലോ​ക​വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ആ​കെ കൈ​യ്യി​ലു​ള്ള റോ​ഡി​യോ​യും നി​ശ​ബ്ദ​മാ​യി. ഏ​റെ വി​ഷ​മ​ത്തി​ലാ​യ ജ​യേ​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ നി​സ​ഹാ​യ അ​വ​സ്ഥ​യെ​ക്കു​റി​ച്ച​റി​ഞ്ഞാ​ണ് എം.​എ. ജോ​ൺ​സ​ൺ നേ​തൃ​ത്വം ന​ൽ​കു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ എം​ടെ​ക് ഇ​ല​ക്ട്രോ ഡി​ജി​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​യും സ​ത്വ എ​ൻ​വ​യ​ൺ​മെ​ൻ​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നും ചേ​ർ​ന്ന് ജ​യേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ​ത്തി 25000 രൂ​പ വി​ല​യു​ള്ള സോ​ളാ​ർ വൈ​ദ്യു​തി സം​വി​ധാ​നം ഒ​രു​ക്കി​ക്കൊ​ണ്ട് വീ​ടി​നെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി​യ​ത്.