കൂ​രാ​ച്ചു​ണ്ടി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത ബോ​ധ​വ​ത്ക്ക​ര​ണ സ​ന്ദേ​ശ​റാ​ലി ന​ട​ത്തി
Thursday, June 30, 2022 12:50 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക്ക​ര​ണ സ​ന്ദേ​ശ റാ​ലി​യും മൂ​ന്നി​ന് കോ​ക്ക​ല്ലൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന ബ്ലോ​ക്ക്‌ ത​ല ആ​രോ​ഗ്യ മേ​ള​യു​ടെ വി​ളം​ബ​ര റാ​ലി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന പൊ​തു സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി​ലി ബി​ജു, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, ബ്ലോ​ക്ക്‌ ഡി​വി​ഷ​ൻ അം​ഗം വി.​കെ. ഹ​സീ​ന, വാ​ർ​ഡ് അം​ഗം അ​രു​ൺ ജോ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കാ​ർ​ത്തി​ക വി​ജ​യ​ൻ, ഹ​രി​ത ക​ർ​മ​സേ​ന കോ​ർ​ഡി​നേ​റ്റ​ർ ബി​ജി, ആ​ശ വ​ർ​ക്ക​ർ ജി​നി, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ര​ഡൈ​സ്, ജെ​എ​ച്ച്ഐ ജ​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​മെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ജോ​ൺ​സ​ൺ ജോ​സ​ഫ് അ​റി​യി​ച്ചു.