യാത്രക്കാർക്ക് അപകട ഭീഷണിയായി റോഡരികിൽ ഗർത്തം
Wednesday, June 29, 2022 12:41 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം - ത​ല​യാ​ട് പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ ഇ​രു​പ​ത്തേ​ഴാം​മൈ​ലി​ന് സ​മീ​പം റോ​ഡ​രി​കി​ൽ ടാ​റിം​ഗി​നോ​ട് ചേ​ർ​ന്ന് രൂ​പം കൊ​ണ്ട വ​ലി​യ ഗ​ർ​ത്തം യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം.
റോ​ഡി​ന് ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ രൂ​പം കൊ​ണ്ട​താ​ണ് ഗ​ർ​ത്തം. കാ​ല​ങ്ങ​ളാ​യു​ള്ള ഈ ​ഗ​ർ​ത്ത​ത്തി​ന്‍റെ വി​സ്തൃ​തി വ​ർ​ധി​ച്ചു വ​ന്നി​ട്ടു​ണ്ട്.
ഏ​റെ തി​ര​ക്കേ​റി​യ​തും വീ​തി കു​റ​ഞ്ഞ​തു​മാ​യ റോ​ഡി​ൽ ഗ​ർ​ത്തം ഏ​റെ അ​പ​ക​ട​ക​ര​മാ​യി മാ​റി​യി​ട്ടു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നി​ര​വ​ധി യാ​ത്ര​ക്കാ​ർ പോ​കു​ന്ന റോ​ഡും താ​മ​ര​ശേ​രി, കൂ​രാ​ച്ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​മാ​ണി​ത്. യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ക്ഷ​ണി​യാ​യി മാ​റി​യ റോ​ഡി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.