സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു
Sunday, June 26, 2022 12:26 AM IST
കോ​ട​ഞ്ചേ​രി: അ​ത്‌‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ വ​ച്ച് ന​ട​ത്തി​യ മാ​സ്റ്റേ​ഴ്സ് അ​ത്‌‌​ല​റ്റി​ക് മീ​റ്റി​ൽ ലോം​ഗ് ജം​പി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി സ്വ​ർ​ണം നേ​ടി​യ കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ജീ​ബ് റ​ഹ്മാ​നെ അ​നു​മോ​ദി​ച്ചു. സ്റ്റേ​ഷ​നി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ട​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ൺ കു​മാ​ർ ഉ​പ​ഹാ​രം കൈ​മാ​റി. എ​സ്ഐ മാ​രാ​യ കെ.​സി. അ​ഭി​ലാ​ഷ്, സി.​ജെ. ബെ​ന്നി, സി.​സി. സാ​ജു, സ​ലിം മു​ട്ട​ത്ത്, അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.