ജ​ന​കീ​യ വി​ചാ​ര​ണ സം​ഘ​ടി​പ്പി​ച്ചു
Sunday, June 26, 2022 12:26 AM IST
കൊ​യി​ലാ​ണ്ടി: സ്വ​ർ​ണ ക​ള്ള​ക​ട​ത്തി​ലും ഡോ​ള​ർ ക​ള്ള​ക​ട​ത്തി​ലും ആ​രോ​പ​ണ വി​ധേ​യ​നാ​യ പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജ​ന​കീ​യ വി​ചാ​ര​ണ സം​ഘ​ടി​പ്പി​ച്ചു. ഒ​രു മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രേ​യും കേ​ട്ട് കേ​ൾ​വി​യി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ഒ​രോ ദി​വ​സ​വും പു​റ​ത്ത് വ​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ന്ന​ത് വ​രെ ബി​ജെ​പി സ​മ​ര​മു​ഖ​ത്ത് ഉ​ണ്ടാ​കു​മെ​ന്നും ജ​ന​കീ​യ വി​ചാ​ര​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര മേ​ഖ​ല സെ​ക്ര​ട്ട​റി എ​ൻ.​പി. രാ​മ​ദാ​സ് പ​റ​ഞ്ഞു. ബി​ജെ​പി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ർ. ജ​യ്കി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.