മ​ല​യോ​ര ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ ആ​രു​ണ്ട്; കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വച്ച് കൊ​ന്നാ​ൽ തീ​രു​ന്നി​ല്ല ദു​രി​ത​ങ്ങ​ൾ
Saturday, June 25, 2022 12:49 AM IST
കോ​ട​ഞ്ചേ​രി: പ​ശു തൊ​ഴു​ത്തി​ൽ ക​യ​റി​യ പ​ന്നി​യെ തു​ര​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ടി​ന് എം ​പാ​ന​ൽ ഷൂ​ട്ട​ർ ത​ങ്ക​ച്ച​ൻ കു​ന്നും​പു​റ​ത്തി​ലി​ന്‍റെ സ​ഹാ​യം തേ​ടി​യ ക​ർ​ഷ​ക​ന്‍റെ നൊ​മ്പ​ര​ങ്ങ​ളാ​ണ് ഇ​ന്ന് മൈ​ക്കാ​വ് ഗ്രാ​മ​ത്തി​ലെ ച​ർ​ച്ച വി​ഷ​യം. മൈ​ക്കാ​വ് പോ​ത്തും കു​ണ്ടി​ൽ കൊ​ച്ചു​മോ​ൻ എ​ന്ന ക​ർ​ഷ​ക​നാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​ത്തെ തു​ട​ർ​ന്ന് വെ​ടി​വെ​ച്ച പ​ന്നി​യു​ടെ ജ​ഢ​ത്തി​ന് കാ​വ​ൽ നി​ൽ​ക്കേ​ണ്ടി വ​ന്ന​ത്.
കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന വ​നം വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ര​ട്ട​നീ​തി വീ​രോ​ധാ​ഭാ​സ​മാ​കു​ക​യാ​ണ്.
കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​വ​ർ ത​ന്നെ ര​ണ്ടു ത​ട്ടി​ൽ നി​ന്ന് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ദു​രി​ത​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​ണ്.
എം​പാ​ന​ൽ ഷൂ​ട്ട​ർ ത​ങ്ക​ച്ച​ൻ കു​ന്നും​പു​റ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ടി​ന് വെ​ടി​വെ​ച്ച് കൊ​ന്ന പ​ന്നി​ക്ക് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ സ്ഥ​ല ഉ​ട​മ​യും ത​ങ്ക​ച്ച​നും കാ​വ​ൽ നി​ൽ​ക്കേ​ണ്ടി വ​ന്നു. വെ​ടി​വെ​ച്ച വ്യ​ക്തി പ​ഞ്ചാ​യ​ത്തി​ൽ ചെ​ന്ന് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പി​ടി​വാ​ശി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണ് തു​റ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ്.