ചെ​മ്പ​നോ​ട​യി​ലും ചെ​ങ്കോ​ട്ട​ക്കൊ​ല്ലി​യി​ലും കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി​നാ​ശം
Wednesday, June 22, 2022 12:26 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ചെ​മ്പ​നോ​ട മേ​ഖ​ല​യി​ലും മു​തു​കാ​ട് ചെ​ങ്ക​ക്കോ​ട്ട​ക്കൊ​ല്ലി​യി​ലും കാ​ട്ടാ​ന ശ​ല്യം പെ​രു​കു​ന്ന​താ​യി പ​രാ​തി. ചെ​മ്പ​നോ​ട ആ​ല​മ്പാ​റ കാ​ട്ടി​ക്കു​ളം ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കാ​ട്ടാ​ന ഒ​ട്ടേ​റെ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു.
കാ​ട്ടി​ക്കു​ള​ത്തെ ക​ർ​ഷ​ക​ൻ കു​ന്ന​ക്കാ​ട്ട് ആ​ൽ​ബി​ന്‍റെ 20 ഓ​ളം നേ​ന്ത്ര​വാ​ഴ​ക​ളും ക​മു​കു​ക​ളും ന​ശി​പ്പി​ച്ചു. കു​ല​ച്ച് വി​ള​വെ​ടു​ക്കാ​റാ​യ വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ നി​ന്ന് ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്തു വ​രു​ന്ന വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. വ​ന്യ​മൃ​ഗ ശ​ല്യം നി​മി​ത്തം ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്.​ആ​ന ഇ​റ​ങ്ങി​യ​താ​യി അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ഇ​വ​യെ തു​ര​ത്തി​യ​ത്.​ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ മു​തു​കാ​ട് ചെ​ങ്കോ​ട്ട​ക്കൊ​ല്ലി മേ​ഖ​ല​യി​ലും കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം വ​ട്ട​ക്ക​യ​ത്ത് ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ങ്കോ​ട്ട​ക്കൊ​ല്ലി​യി​ലും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി നാ​ശം വി​ത​ച്ച​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ട്ട​മാ​യി​റ​ങ്ങു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ്. ആ​ന ക​യ​റു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ൾ ഇ​ല്ലാ​ത്ത​ത് ഏ​റെ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത് തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.