യു​ഡി​ഐ​ഡി കാ​ർ​ഡി​നാ​യി പ്ര​ത്യേ​ക ക്യാ​ന്പൊരു​ക്കി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്
Sunday, May 29, 2022 1:59 AM IST
മു​ക്കം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള അ​ധി​കാ​ര​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച യു​ഡി​ഐ​ഡി ര​ജി​സ്ട്രേ​ഷ​ന് പ്ര​ത്യേ​ക ക്യാ​ന്പ് ഒ​രു​ക്കി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്.

ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ക​യും അ​ത് വ​ഴി ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ള​രെ പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് യു​ഡി​ഐ​ഡി കാ​ർ​ഡ് സം​വി​ധാ​നം കൊ​ണ്ട് വ​ന്ന​ത്.

സം​സ്ഥാ​ന​ത്ത് എ​ട്ട് ല​ക്ഷ​ത്തോ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രു​ണ്ട​ങ്കി​ലും ര​ണ്ട് ല​ക്ഷ​ത്തി​ൽ താ​ഴെ പേ​ർ​ക്ക് മാ​ത്ര​മേ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ള്ളൂ. ഇ​തോ​ടെ​യാ​ണ് ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. കാ​ർ​ഡ് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് മ​റ്റ് രേ​ഖ​ക​ൾ കൈ​ക​ളി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്ന​തി​ന് പു​റ​മെ ഇ​ൻ​കം ടാ​ക്സ്, ഇ​ൻ​ഷ്വ​റ​ൻ​സ്, വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ​രി​ര​ക്ഷ എ​ന്നി​വ​യും ഒ​റ്റ കാ​ർ​ഡ് വ​ഴി ല​ഭ്യ​മാ​വും. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റ് ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും പോ​യി ന​ട​ത്തേ​ണ്ട ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക ക്യാ​മ്പ് ഒ​രു​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​ക, ഇ​ത് മൂ​ലം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ക്യാ​മ്പ് ഒ​രു​ക്കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഷം​ലൂ​ല​ത്ത് പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ടി. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ ദി​വ്യ ഷി​ബു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​കെ. അ​ബൂ​ബ​ക്ക​ർ, ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ൻ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ലി​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.