ചാ​ല​ഞ്ചേ​ഴ്സ് ചെ​റു​വാ​ടി ചാ​മ്പ്യ​ൻ​മാ​ർ
Sunday, May 29, 2022 1:57 AM IST
മു​ക്കം: ചു​ള്ളി​ക്കാ​പ​റ​മ്പ് ടൗ​ൺ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള ഫ്ല​ഡ് ലി​റ്റ് ഫി​റോ​സ് ഉ​നൈ​സ് സ്മൃ​തി സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ ചാ​ല​ഞ്ചേ​ഴ്സ് ചെ​റു​വാ​ടി ചാ​മ്പ്യ​ൻ​മാ​രാ​യി.

ഫൈ​ന​ലി​ൽ ടി. ​പൈ​ക്കോ ചെ​റു​വാ​ടി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ ഏ​ബി​ൾ ഇ​ന്‍റ​നാ​ഷ​ണ​ൽ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടീ​വ്ഡ​യ​റ​ക്ട​ർ റാ​ഷി​ദ് പു​റാ​യി​ൽ മു​ഖ്യാ​തി​യാ​യി ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്കു​ള്ള ചാ​ലി​ൽ മ​മ്മ​ദ് മാ​സ്റ്റ​ർ ട്രോ​ഫി നാ​ട്ടി​ലെ കാ​ര​ണ​വ​ൻ​മാ​രാ​യ വാ​ലു​മ്മ​ൽ മ​മ്മ​ദ് കു​ട്ടി​യും കൊ​ന്നാ​ല​ത്ത് മ​മ്മ​ദും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ ഷ​രീ​ഫ് അ​ക്ക​ര​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി. ഷാ​ബൂ​സ് അ​ഹ​മ്മ​ദ്, പി.​ജി. മു​ഹ​മ്മ​ദ്, എ​സ്.​എ. നാ​സ​ർ, വി.​പി.​എ. ജ​ലീ​ൽ, ഇ.​എ. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.