മു​ക്കു​പ​ണ്ട പ​ണ​യ ത​ട്ടി​പ്പ്! ബാ​ബു പൊ​ലു​കു​ന്ന​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചു
Sunday, May 29, 2022 1:57 AM IST
മു​ക്കം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പൊ​ലു​കു​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​ച്ചു. സ്വ​മേ​ധ​യാ രാ​ജി​വെ​ക്കു​ന്ന​താ​യി അ​റി​യി​ച്ചു​ള്ള ക​ത്ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ത​പാ​ലി​ൽ അ​യ​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യോ​ടെ ക​ത്ത് സെ​ക്ര​ട്ട​റി​ക്ക് കി​ട്ടും. ഗ്രാ​മീ​ൺ ബാ​ങ്ക് കൊ​ടി​യ​ത്തൂ​ർ ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ബാ​ബു​വി​ന്‍റെ പേ​രി​ൽ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ പോ​യ ബാ​ബു​വി​നെ ക​ഴി​ഞ്ഞ ആ​ഴ്ച ബം​ഗ​ളു​രു​വി​ൽ വ​ച്ച് മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബാ​ബു​വി​നെ കൂ​ടാ​തെ കേ​സി​ൽ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി​യു​ണ്ട്. ദ​ലി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി​ഷ്ണു ക​യ്യൂ​ണ​മ്മ​ൽ, സു​ഹൃ​ത്ത് സ​ന്തോ​ഷ്, സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ. ഇ​വ​രു​ൾ​പ്പെ​ട്ട സം​ഘം33 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ മാ​സം പെ​രു​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടു​ന്ന​തി​നി​ടെ വി​ഷ്ണു ക​യ്യൂ​ണ​മ്മ​ലും സു​ഹൃ​ത്ത് സ​ന്തോ​ഷും പി​ടി​യി​ലാ​യി​രു​ന്നു. പ്ര​ധാ​ന പ്ര​തി വി​ഷ്ണു​വി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​ണ് സ്വ​ർ​ണം ന​ൽ​കു​ന്ന​തെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.