തി​രു​വ​ള്ളൂ​രി​ൽ മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ൻ സം​വി​ധാ​ന​മൊ​രു​ക്കും
Sunday, May 29, 2022 1:57 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ള്ളൂ​രി​ൽ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​ർ​ന്നു. വെ​ള്ള​പ്പൊ​ക്ക​മു​ൾ​പ്പെ​ടെ​യു​ള്ള മ​ഴ​ക്കാ​ല കെ​ടു​തി​ക​ളെ നേ​രി​ടാ​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളും വി​ദ​ഗ്ദ തൊ​ഴി​ലാ​ളി​ക​ളും യോ​ഗം ചേ​ർ​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ബി​ത മ​ണ​ക്കു​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഇ​ട​ങ്ങ​ളു​ടെ പോ​രാ​യ്ക​ൾ പ​രി​ഹ​രി​ക്കാ​നും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചൊ​ഴി​വാ​ക്കാ​നും, ബോ​ട്ട്, തോ​ണി, ജെ​സി​ബി, ഹി​റ്റാ​ച്ചി, മ​രം​മു​റി ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി വെ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​വി. ഷ​ഹ​നാ​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി.​വി. ര​വീ​ന്ദ്ര​ൻ, ഡി. ​പ്ര​ജീ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.