കേ​ര ഫെ​ഡ് നാ​ളി​കേ​ര സം​ഭ​ര​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം
Saturday, May 28, 2022 12:59 AM IST
കോ​ഴി​ക്കോ​ട്: നാ​ളി​കേ​ര വി​ല​ത​ക​ര്‍​ച്ച​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കാ​ന്‍ കേ​ര ഫെ​ഡ് നാ​ളി​കേ​ര സം​ഭ​ര​ണം ന​ട​ത്ത​ണ​മെ​ന്നും കൃ​ഷി​ക്കാ​ര്‍​ക്ക് ത​റ​വി​ല ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ളി​കേ​രം ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന ജി​ല്ല​യാ​ണ് കോ​ഴി​ക്കോ​ട്. കോ​ടി​ക്ക​ണ​ക്കി​ന് നാ​ളി​കേ​ര​മാ​ണ് വ​ര്‍​ഷ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കൃ​ഷി​ക്കാ​രു​ടെ മു​ഖ്യ വ​രു​മാ​നം നാ​ളി​കേ​ര​മാ​ണ്.
സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച ത​റ​വി​ല​ക്ക് നാ​ളി​കേ​രം സം​ഭ​രി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്ല. കേ​വ​ലം 22 രൂ​പ​യാ​ണ് ഒ​രു കി​ലോ നാ​ളി​കേ​ര​ത്തി​ന് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന ക​മ്പോ​ള വി​ല. സം​ഭ​ര​ണ ഏ​ജ​ന്‍​സി​യാ​യി സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ കേ​ര​ഫെ​ഡി​ന് സം​ഭ​ര​ണ​ത്തി​നു​ള്ള അ​നു​മ​തി കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്റ് നി​ഷേ​ധി​ച്ച​തു​കൊ​ണ്ടാ​ണ് സം​ഭ​ര​ണം ന​ട​ക്കാ​ത്ത​ത് എ​ന്നാ​ണ് അ​റി​യു​ന്ന​തെ​ന്നും ഇ​ത് പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.