ഗ​താ​ഗ​ത കു​രു​ക്ക് മ​ത്സ​ര ഓ​ട്ട​ത്തി​ന് ഇ​ട​യാ​ക്കും
Thursday, May 26, 2022 1:06 AM IST
വ​ട​ക​ര: ക​രി​മ്പ​ന​പാ​ലം മു​ത​ല്‍ മു​രാ​ട്പാ​ലം വ​രെ അ​നു​ദി​നം വ​ര്‍​ധി​ച്ചു​വ​രു​ന്ന ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ജി​ല്ലാ മോ​ട്ടോ​ര്‍ എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) താ​ലൂ​ക്ക് നേ​തൃ​ത്വ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണി​ക്കൂ​റു​ക​ളോ​ളം അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​കു​രു​ക്ക് കാ​ര​ണം ബ​സു​ക​ള്‍ സ​മ​യ​ത്തി​ന് എ​ത്തി​പ്പെ​ടു​വാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു മ​ത്സ​ര ഓ​ട്ട​ത്തി​ന് കാ​ര​ണ​മാ​കു​ക​യും അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
സ​ര്‍​ക്കാ​റി​ന്‍റെ ഖ​ജ​നാ​വി​ല്‍ പ​ണം സ്വ​രൂ​പി​ക്കാ​ന്‍ മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍.​എ. അ​മീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗം ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി. ജ​നാ​ര്‍​ദ്ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.