പെ​രു​വ​ണ്ണാ​മൂ​ഴി സി​ആ​ർ​പി​എ​ഫ് കേ​ന്ദ്രം തി​രി​ച്ചെ​ടു​ത്ത് കെ​എ​പി ആ​റാം ബ​റ്റാ​ലി​യ​ൻ കേ​ന്ദ്ര​മാ​ക്കാ​ൻ നീ​ക്കം
Tuesday, May 24, 2022 12:32 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര​ത്തി​നു വേ​ണ്ടി വി​ട്ടു കൊ​ടു​ത്ത സ്ഥ​ലം തി​രി​ച്ചെ​ടു​ത്ത് അ​വി​ടെ കേ​ര​ള ആം​ഡ് പോ​ലീ​സ് ആ​റാം ബ​റ്റാ​ലി​യ​ന്‍ കേ​ന്ദ്രം തു​ട​ങ്ങാ​ൻ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ഡി​ജി​പി കെ. ​പ​ത്മ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ല പി​ശോ​ധ​ന ന​ട​ത്തി.

പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന കെ​എ​പി ബ​റ്റാ​ലി​യ​ന്‍റെ ആ​സ്ഥാ​ന​ത്തി​നും സേ​നാം​ഗ​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മാ​യാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ല്‍, ആ​റാം ബെ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍റ​ന്‍റ് വി​വേ​ക് കു​മാ​ർ, ഓ​ഫീ​സ് ക​മാ​ന്‍റ​ർ ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് എ​ഡി​ജി​പി സ്ഥ​ല സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ക്യാ​മ്പി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​റ്റാ​ലി​യ​ന്‍ ആ​സ്ഥാ​നം യാ​ഥാ​ര്‍​ത്ഥ്യ​മാ​യാ​ല്‍ ക്വാ​ട്ടേ​ഴ്‌​സു​ക​ള്‍, പ​രേ​ഡ് ഗ്രൗ​ണ്ട് എ​ന്നി​വ നി​ല​വി​ല്‍ വ​രും. പ​ഞ്ചാ​യ​ത്തി​ന് റ​വ​ന്യൂ വ​രു​മാ​നം വ​ര്‍​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​താ​ഗ​ത, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ഡി​ജി​പി വി​ല​യി​രു​ത്തി.

സി​ആ​ര്‍​പി​എ​ഫി​നു ന​ല്‍​കി​യ ഭൂ​മി തി​രി​ച്ച് വാ​ങ്ങാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു​ണ്ട്. സി​ആ​ര്‍​പി​എ​ഫി​നു പാ​ട്ട​ത്തി​നു ന​ല്‍​കി​യ 40 ഏ​ക്ക​ര്‍ ഭൂ​മി സ​ര്‍​ക്കാ​ര്‍ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ്ര​മേ​യ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു കോ​ൺ​ഗ്ര​സും ഭ​ര​ണ​സ​മി​തി​യി​ൽ പ​ച്ച​ക്കൊ​ടി കാ​ട്ടി.

2012 ല്‍ ​യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് സി​ആ​ര്‍​പി​എ​ഫ് ഹെ​ഡ് ക്വോ​ട്ടേ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണു ക​രാ​ര്‍ പ്ര​കാ​രം ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ഏ​റ്റെ​ടു​ത്ത് 11 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ക​രാ​റി​ല്‍ പ​റ​ഞ്ഞ ഒ​രു കാ​ര്യം പോ​ലും ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്‌​കൂ​ളു​ക​ള്‍, മൈ​താ​നം തു​ട​ങ്ങി​യ​വ നി​ര്‍​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് യാ​തൊ​രു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​വും ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ല്‍ അ​റി​യി​ച്ചു.

മൂ​പ്പ​ത് വ​ര്‍​ഷ​ത്തേ​ക്കാ​ണ് സി​ആ​ര്‍​പി​എ​ഫി​ന് ഭൂ​മി പാ​ട്ട​ത്തി​ന് ന​ല്‍​കി​യ​ത്. ഇ​വി​ടെ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​വും ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ക​രാ​ര്‍ റ​ദ്ദാ​ക്കു​മെ​ന്ന് വ്യ​വ​സ്ഥ​യു​ള്ള​താ​യും ഭൂ​മി തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​വു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി ഭൂ​മി സി​ആ​ർ​പി​എ​ഫി​ൽ നി​ന്ന് തി​രി​ച്ച് വാ​ങ്ങി​യാ​ൽ മാ​ത്ര​മേ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വൂ. അ​തേ സ​മ​യം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട് സ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​നു സി​ആ​ർ​പി​എ​ഫ് ട്രെ​യി​നി​ക​ൾ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ ക്യാ​മ്പ് ചെ​യ്ത് പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്.

ജം​ഗി​ൾ ട്രെ​യി​നിം​ഗി​നു ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി​യെ​ന്നു സി​ആ​ർ​പി​എ​ഫ് മേ​ധാ​വി​ക​ൾ ത​ന്നെ ഇ​തി​നോ​ട​കം സാ​ക്ഷ്യ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞ​താ​ണ്. കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ലും അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു ല​ഭി​ക്കു​ന്നു​ണ്ട്. വാ​ഗ്ദാ​നം ചെ​യ്ത ഭൗ​തീ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ങ്ങാ​ൻ വൈ​കു​ന്ന​തി​നു പി​ന്നി​ൽ സ്ഥ​ലം എം​പി​മാ​രു​ടെ ഉ​ദാ​സീ​ന ന​യം കൊ​ണ്ടാ​ണെ​ന്നും ബി​ജെ​പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ൾ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ സി​ആ​ർ​പി​എ​ഫ് കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്.

ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ലാ​ണു സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര​ത്തി​ന​നു​വ​ദി​ച്ച സ്ഥ​ലം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എം വാ​ദി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ആ​സ്ഥാ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ ശ്ര​മ​വും ന​ട​ത്തു​ന്നു. ഇ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ഹി​ഡ​ൻ അ​ജ​ണ്ട​യു​ണ്ട്. ഇ​ത് തി​രി​ച്ച​റി​യാ​ൻ കോ​ൺ​ഗ്ര​സി​നും യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ബി​ജെ​പി​ക്കു ക​ഴി​യു​മെ​ന്നു പാ​ർ​ട്ടി പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ ര​ജീ​ഷ് പ​റ​ഞ്ഞു.