ക​ലു​ങ്കി​നാ​യി കു​ഴി​ച്ചു, കു​ടി​വെ​ള്ളം മു​ട്ടി
Monday, May 23, 2022 1:19 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ- അ​രീ​ക്കാ​ട് റോ​ഡി​ലെ ക​ലു​ങ്ക് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍. ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​തെ റോ​ഡ് ര​ണ്ടാ​യി കു​ത്തി പൊ​ളി​ച്ച് നി​ർ​മാ​ണം ന​ട​ത്തു​ന്ന​താ​ണ് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ​ത്. നി​ർ​മാ​ണ​ത്തി​നി​ടെ റോ​ഡി​ന​ടി​യി​ലെ പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ള​വും മു​ട്ടി.
20 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് റോ​ഡി​ന​ടി​യി​ലൂ​ടെ ഓ​വു​ചാ​ൽ നി​ർ​മി​ച്ച് ഇ​രു​വ​ശ​ത്തു​മാ​യി ക​ലു​ങ്ക് നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. എ​ന്നാ​ൽ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ റോ​ഡ് വെ​ട്ടി പൊ​ളി​ച്ച​പ്പോ​ൾ പൊ​ട്ടി​യ​ത് കു​ടി​വെ​ള്ള പൈ​പ്പാ​ണ്. മ​ഴ പെ​യ്യു​ക കൂ​ടി ചെ​യ്ത​തോ​ടെ നി​ർ​മാ​ണ​വും ത​ട​സ​പ്പെ​ട്ടു. പി​ന്നാ​ലെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.​
വി​വി​ധ സ​ർ​ക്കാ​ർ സ​ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം എ​ത്തി​ച്ചേ​രാ​നു​ള്ള പ്ര​ധാ​ന പാ​ത​യാ​ണ് ഇ​ത്.
എ​ന്നാ​ല്‍ മൂ​ന്ന് മാ​സം ക​രാ​ർ കാ​ലാ​വ​ധി​യു​ള്ള നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യാ​യി​ട്ടു​ള്ളു​വെ​ന്നും, അ​പ്ര​തി​ക്ഷി​ത​മാ​യി എ​ത്തി​യ മ​ഴ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സപ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നു​മാ​ണ് ക​രാ​റു​കാ​രു​ടെ വാ​ദം.