എ​ള​മ​രം ക​ട​വ് പാ​ലം ഒ​രു ദി​വ​സം മു​ന്‍​പേ "ഉ​ദ്ഘാ​ട​നം’ ന​ട​ത്തി ബി​ജെ​പി
Monday, May 23, 2022 1:18 AM IST
കോ​ഴി​ക്കോ​ട്∙ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന എ​ള​മ​രം ക​ട​വ് പാ​ലം ഞാ​യ​റാ​ഴ്ച ജ​ന​കീ​യ ഉ​ദ്ഘാ​ട​നം ന​ട​ത്തി തു​റ​ന്നു​കൊ​ടു​ത്ത് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി. കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ഗ​രി നി​ർ​ദേ​ശി​ച്ച​തു​പ്ര​കാ​ര​മാ​ണ് ഇ​വി​ടെ പാ​ലം പ​ണി​യാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന് ജ​ന​കീ​യ ഉ​ദ്ഘാ​ട​ന​ത്തി​നു നേ​തൃ​ത്വം കൊ​ടു​ത്ത ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ.​സ​ജീ​വ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 35 കോ​ടി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം അ​ന്നു മ​ന്ത്രി കെ.​ടി.​ജ​ലീ​ലാ​ണ് ന​ട​ത്തി​യ​ത്.
തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് ബി​ജെ​പി നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നം സ​ജീ​വ​ന്‍ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ച​മ​ഞ്ഞ് വ​രു​ന്ന മ​ന്ത്രി​യെ സ്വീ​ക​രി​ച്ച് ആ​ന​യി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​ന​കീ​യ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തെ​ന്നും സ​ജീ​വ​ൻ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്–​മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ചാ​ലി​യാ​റി​നു കു​റു​കെ​യാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഒ​രു പ​ദ്ധ​തി ജ​ന​കീ​യ​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ഇ​ത്ത​രം ജ​ന​കീ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യാ​ൽ കു​ഴ​പ്പ​മി​ല്ല. വി​ക​സ​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മ്പോ​ൾ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു​ള്ള മ​ത്സ​ര​മ​ല്ല നാ​ടി​ന് ഗു​ണം ഉ​ണ്ടാ​വു​ക എ​ന്ന് മാ​ത്ര​മേ സ​ർ​ക്കാ​ർ ചി​ന്തി​ക്കു​ന്നു​ള്ളൂ. സി​സി​ആ​ർ​എ​ഫ് ഫ​ണ്ട് കേ​ന്ദ്രഫ​ണ്ടാ​ണെ​ന്ന് പ​റ​യാം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും പി​രി​ച്ചെ​ടു​ക്കു​ന്ന ഫ​ണ്ടാ​ണ് അ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.