സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി 35-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം
Sunday, May 22, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി താ​മ​ര​ശേ​രി സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ 35 -ാം വാ​ർ​ഷി​ക സ​മ്മേ​ള​നം കു​ന്ന​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ചി​ൽ താമരശേരി ബിഷപ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ന​ട​ന്ന വാ​ർ​ഷി​ക​ത്തി​ൽ രൂ​പ​ത​യി​ലെ എ​ല്ലാ ഫൊ​റാ​ന​ക​ളി​ൽ നി​ന്നു​മാ​യി വി​ൻ​സെ​ൻ​ഷ്യ​ൻ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

സം​ഘ​ട​ന​യു​ടെ വ​നി​ത പ്ര​തി​നി​ധി​ക​ളാ​യ സി​നി തൊ​ണ്ടം​കു​ളം, അ​ൽ​ഫോ​ൻ​സ മാ​ത്യു, ജോ​സി ജോ​ളി മേ​മ​ന എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സം​ഘ​ട​ന​യെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​യി​ച്ച പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. തോ​മ​സ്, തോ​മ​സ് കൊ​ച്ചു​പ്ലാ​ക്ക​ൽ, സി​റി​യ​ക്ക് പാ​ലേം​ത​ട്ടേ​ൽ എ​ന്നി​വ​രും വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ എ​ല്ലാ വ​നി​ത​ക​ൾ​ക്കും രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജൂ​ഡ് മം​ഗ​ൽ രാ​ജ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ലി​ക്കോ​ട്ടി​ൽ, കേ​ര​ള കോ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ ആ​ന്‍റ​ണി, ആ​ദ്ധ്യാ​ത്മി​ക ഉ​പ​ദേ​ഷ്ടാ​വ് റ​വ. ഫാ​ദ​ർ തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ് കു​റ്റി​യാ​നി​ക്ക​ൽ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് കു​ടി​പ്പാ​റ, മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ആ​ക്ക​ന്തി​രി, കു​ന്ന​മം​ഗ​ലം വി​കാ​രി ജോ​സ​ഫ് ക​ള​ത്തി​ൽ, സെ​ക്ര​ട്ട​റി സ​ണ്ണി ക​ട്ട​ക്ക​യം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഐ​സ​ക് പാ​റ​ക്കു​ള​ങ്ങ​ര, ട്ര​ഷ​റ​ർ സെ​ബാ​സ്റ്റ്യ​ൻ തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.