കേ​ന്ദ്ര കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് ധ​ർ​ണ
Sunday, May 22, 2022 12:07 AM IST
ബാ​ലു​ശേ​രി: കേ​ന്ദ്ര കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ബാ​ലു​ശേ​രി​യി​ൽ യു​ഡി​എ​ഫ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രേ​യും കേ​ര​ള​ത്തെ സ​മ്പു​ർ​ണ്ണ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രേ​യു​മാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.
ഹ​മീ​ദ് ഹാ​ജി പ​നാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം എം. ​ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ നി​സാ​ർ ചേ​ലേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. പ​രീ​ദ്, കെ. ​അ​ഹ​മ്മ​ദ് കോ​യ, വി.​വി. വി​ജീ​ഷ്, കെ.​സി. ബ​ഷീ​ർ, രാ​ജേ​ന്ദ്ര​ൻ ചാ​ക്യ​ണ്ടി, ഹ​കീം മാ​സ്റ്റ​ർ, സി.​വി. ബ​ഷീ​ർ, എ.​പി. വി​ലാ​സി​നി, അ​സ്ലം ബ​ക്ക​ർ, സി. ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.