അ​പ്രൈ​സ​റു​ടെ മ​ര​ണം; ഭ​ര​ണ​സ​മി​തി രാ​ജി​വയ്​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ
Saturday, May 21, 2022 12:31 AM IST
മു​ക്കം: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സ് പു​തി​യ ത​ല​ത്തി​ലേ​ക്ക്.
ബാ​ങ്കി​ലെ അ​പ്രൈ​സ​ർ മോ​ഹ​ന​ൻ ഇ​ന്ന​ലെ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം ത​ട്ടി​പ്പു​കാ​രെ സം​ര​ക്ഷി​ക്കു​ന്ന കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി രാ​ജി വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ കൊ​ടി​യ​ത്തൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി. കു​റ്റ​വാ​ളി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ച​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്‍റെ കു​റ്റം അ​പ്രൈ​സ​റു​ടെ ചു​മ​ലി​ൽ കെ​ട്ടി വ​ച്ചി​രു​ന്ന​താ​യും കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ അ​പ്രൈ​സ​ർ മ​രി​ച്ച​തി​ൽ ദു​രു​ഹ​ത​യു​ണ്ട​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.