നാ​ദാ​പു​ര​ത്ത് ആ​രോ​ഗ്യ ജാ​ഗ്ര​ത; ക​ല്ലാ​ച്ചി മ​ത്സ്യ മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു
Saturday, May 21, 2022 12:31 AM IST
നാ​ദാ​പു​രം: പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് എ​ന്ന് സം​ശ​യി​ച്ച് യു​വ​തി മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്ന് മു​ഴു​വ​ൻ വീ​ടു​ക​ളും അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി "പ്ര​തി​ദി​നം പ്ര​തി​രോ​ധം' ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക്ക​രി​ക്കും. വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ഏ​റ്റ​വും മോ​ശം വീ​ടു​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ച്ച് വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സാ​ഹ​ച​ര്യ​ത്തി​ൽ ക​ല്ലാ​ച്ചി മ​ത്സ്യ​മാ​ർ​ക്ക​റ്റ് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ഷാ​ഹു​ൽ ഹ​മീ​ദ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ല മ​ര്യാ​ട്ട് നാ​ദാ​പു​രം താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ല്ലേ​രി നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് ബാ​ബു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.