വ​നംവ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം
Friday, May 20, 2022 12:43 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് സ​ർ​വ്വ നാ​ശം വി​ത​ച്ച് വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം. വ​ൻ കൃ​ഷി നാ​ശം. ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ തെ​ക്കേ വാ​യാ​ടി​നോ​ട് ചേ​ർ​ന്ന മ​ല​ഞ്ചെ​രി​വി​ലെ കൃ​ഷി ഭൂ​മി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി ന​ശി​പ്പി​ച്ച​ത്.

വ​യ​നാ​ട് പേ​ര്യ വ​ന​ത്തി​ൽ നി​ന്നാ​ണ് 25 ലേ​റെ വ​രു​ന്ന ആ​ന​ക​ളു​ടെ കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ​ത്. വ​ന ഭൂ​മി​യി​ൽ നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​ര​ത്തി​റ​ങ്ങി​യാ​ണ് ആ​ന​ക​ൾ പ​രാ​ക്ര​മം ന​ട​ത്തി​യ​ത്. ക​ണി​രാ​ഗ​ത്ത് അ​പ്പ​ച്ച​ൻ, ത​ങ്ക​ച്ച​ൻ, സൂ​പ്പി വാ​ളാം​തോ​ട്, കൃ​ഷ്ണ​ൻ, കാ​വി​ലും​പാ​റ അ​മ്മ​ദ്, ഒ​റ്റ​പ്ലാ​ക്ക​ൽ ജോ​സ​ഫ് തു​ട​ങ്ങി നാ​ൽ​പ്പ​തി​ലേ​റെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​ക്കൂ​ട്ടം നാ​ശം വി​ത​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ന​ക​ൾ ഈ ​പ്ര​ദേ​ശ​ത്ത് ത​ന്നെ ത​മ്പ​ടി​ച്ചാ​ണ് കൃ​ഷി നാ​ശം വ​രു​ത്തി​യ​ത്. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ത്തി​ലെ പ​ത്തി​ലേ​റെ തെ​ങ്ങു​ക​ൾ, 250 ലേ​റേ വാ​ഴ​ക​ൾ, ക​മു​ക്, കു​രു​മു​ള​ക് വ​ള്ളി​ക​ൾ, റ​ബ്ബ​ർ, ക​ശു​മാ​വ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സം​ര​ക്ഷി​ച്ച് വ​ന്ന കൃ​ഷി​യി​ടം മു​ഴു​വ​ൻ ഉ​ഴു​ത് മ​റി​ച്ച നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ കൃ​ഷി ഭൂ​മി​യി​ലെ​ത്തി​യ ക​ർ​ഷ​ക​രാ​ണ് വി​ള​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ജ​ല​സേ​ച​ന സൗ​ക​ര്യ​ത്തി​നാ​യി അ​മ്മ​ദി​ന്‍റെ പ​റ​മ്പി​ൽ സ്ഥാ​പി​ച്ച കി​ണ​റി​ന്‍റെ ആ​ൾ​മ​റ​യും, കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ആ​ന​ക​ൾ ത​ക​ർ​ത്തു.

ആ​ദ്യ​മാ​യാ​ണ് 25 ലേ​റെ​യു​ള്ള ആ​ന​ക​ൾ കൂ​ട്ട​മാ​യെ​ത്തി ഈ ​മേ​ഖ​ല​യി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ല​ങ്ങാ​ട് പ​വ​ർ ഹൗ​സി​ൽ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന ടാ​ങ്ക് പ​രി​സ​രം വ​രെ ആ​ന​ക്കൂ​ട്ടം എ​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വി​ല​ങ്ങാ​ട് ടൗ​ണി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ഇ​വി​ടേ​ക്കു​ള്ള ദൂ​രം.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ ആ​ന​ക​ൾ ത​മ്പ​ടി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി ഭൂ​മി​യി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും, ടാ​പ്പിം​ഗ് മു​ട​ങ്ങി​യെ​ന്നും

ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഭീ​തി കാ​ര​ണം ആ​ന​ക്കൂ​ട്ടം താ​ണ്ഡ​വ​മാ​ടി​യ കൃ​ഷി ഭൂ​മി​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ള​റി​യാ​ൻ പോ​ലും ക​ർ​ഷ​ക​ർ​ക്ക് എ​ത്താ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വ​നാ​തി​ർ​ത്തി​യി​ൽ ഫെ​ൻ​സിം​ഗ് ലൈ​നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ മു​ഖ​വി​ല​ക്കെ​ടു​ക്കാ​റി​ല്ലെ​ന്നും മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ല​ഭി​ക്കാ​റി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ആ​ന​ക​ൾ ഇ​റ​ങ്ങി​യ വി​വ​രം വ​നം വ​കു​പ്പി​ൽ അ​റി​യി​ച്ചാ​ൽ പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​വ​ഴി വ​രാ​റില്ലെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.