കൂരാച്ചുണ്ട്: കേരളത്തിലെ ജനങ്ങളുടെ പ്രധാന ജീവിത മാർഗമായ നാളീകേരത്തിന്റെ വിലയിടിവ് തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് -എം ബാലുശേരി നിയോജക മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
വിലയിടിവ് മൂലം കഷ്ടപ്പെടുന്ന കർഷകരെ രക്ഷിക്കാൻ 50 രൂപ നിരക്കിൽ പച്ചതേങ്ങാ സംഭരിക്കണമെന്നും പ്രഖ്യാപനങ്ങളല്ലാതെ കർഷകരെ സഹായിക്കാൻ സർക്കാർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി ജോയിസ് പുത്തൻപുര ഉദ്ഘാടനം ചെയ്തു.
ബേബി പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, ജനറൽ സെക്രട്ടറിമാരായ കെ.കെ. നാരായണൻ, ബേബി കാപ്പുകാട്ടിൽ, അരുൺ ജോസ്, വിൽസൺ പാത്തിച്ചാലിൽ, എൻ.പി. ഗോപി, ഇ.ടി. സനീഷ്, വി.ജെ. വിൽസൺ, കെ.കെ. സന്തോഷ്, എം.സി. ജോയി, സിനി ഷിജോ, ഷിനി രമേശ്, സ്റ്റീഫൻ ഇലവുങ്കൽ, ബാലകൃഷ്ണൻ പുത്തലത്ത്, ജോസ് വട്ടുകുളം, സനീഷ് ജെയിംസ്, പ്രകാശ് ജോൺ, ഷിബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.