കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി വെ​ള്ള​ക്കെ​ട്ട്
Thursday, May 19, 2022 12:47 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്. കൂ​രാ​ച്ചു​ണ്ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ റോ​ഡി​ലാ​ണ് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്.
അ​ടു​ത്തി​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ല​ങ്ങ​ളാ​യി ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​ന് ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. ഓ​വു​ചാ​ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​രു മ​ഴ പെ​യ്തു ക​ഴി​ഞ്ഞാ​ൽ വെ​ള്ള​ക്കെ​ട്ടാ​യി മാ​റു​ക​യാ​ണ് പ​തി​വ്. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ മു​ഴു​വ​ൻ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​തു​വ​ഴി വേ​ണം ആ​ളു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ. ഏ​റെ തി​ര​ക്കേ​റി​യ ഈ ​ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്യാ​ൻ ഓ​വു​ചാ​ലു​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.