എ​ഴു​ത്ത് ചൂ​താ​ട്ട ലോ​ട്ട​റി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ഐ​എ​ൻ​ടി​യു​സി
Tuesday, May 17, 2022 11:52 PM IST
പേ​രാ​മ്പ്ര: ടൗ​ണി​ൽ അം​ഗീ​കാ​ര​മു​ള്ള മൂ​ന്ന് ലോ​ട്ട​റി ഏ​ജ​ൻ​സി​ക​ൾ കേ​ന്ദ്രി​ക​രി​ച്ച് ന​ട​ക്കു​ന്ന എ​ഴു​ത്ത് ചൂ​താ​ട്ട ലോ​ട്ട​റി​ക്കെ​തി​രേ സ​ർ​ക്കാ​ർ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി എ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ സ​ത്യ​ൻ ക​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം ഷാ​ജു പൊ​ൻ​പ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. പ്ര​കാ​ശ​ൻ, കെ. ​ഗി​രീ​ഷ്, വി.​കെ. ഷീ​ബ, സി.​കെ. ശ​ങ്ക​ര​ൻ, എ​ൻ. ബാ​ല​ൻ, സൗ​മി​നി, ല​താ​കു​മാ​രി, ഷൈ​മ, പ്ര​ബി​ഷ് കി​ഴി​ഞ്ഞാ​ണ്യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.