എ​ല്ലാ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​രി​ന് പി​ൻ​മാ​റേ​ണ്ടി വ​രും: യു​ഡി​എ​ഫ്
Tuesday, May 17, 2022 11:52 PM IST
കോ​ഴി​ക്കോ​ട്: കെ-​റെ​യി​ൽ കു​റ്റി​യി​ട​ൽ നി​ർ​ത്തി​യ​തു​പോ​ലെ ഭൂ​നി​കു​തി വ​ർ​ധ​ന​വ് അ​ട​ക്ക​മു​ള്ള ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ നി​ന്നെ​ല്ലാം സ​ർ​ക്കാ​രി​ന് പി​ൻ​മാ​റേ​ണ്ടി വ​രു​മെ​ന്ന് കൂ​ത്താ​ളി മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​ത​ല ക​ൺ​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പെ​ട്ടു.
അ​ല്ലാ​ത്ത​പ​ക്ഷം ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് വ​ൻ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കും. കേ​ന്ദ്ര - കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ലും 20 ന് ​ന​ട​ക്കു​ന്ന സാ​യാ​ഹ്ന ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ വി​ജ​യി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ രാ​ജ​ൻ കെ. ​പു​തി​യ​യേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം രാ​ജീ​വ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​ടി. കു​ഞ്ഞ​മ്മ​ത്, ടി.​പി. ച​ന്ദ്ര​ൻ, മോ​ഹ​ൻ​ദാ​സ് ഓ​ണി​യി​ൽ, സി.​കെ. ബാ​ല​ൻ, വി​ജ​യ​ൻ ച​ത്തോ​ത്ത്, ഷി​ജു പു​ല്ലി​യോ​ട്ട്, എം. ​നാ​രാ​യ​ണ​ൻ ഐ​ശ്വ​ര്യ, കെ.​സി. ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.