ആ​യോ​ട് കൃ‍ഷിയിടത്തിൽ കാട്ടാന;​ ക​ർ​ഷ​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Tuesday, May 17, 2022 12:43 AM IST
നാ​ദാ​പു​രം: വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ ആ​യോ​ട് മ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ. ക​ർ​ഷ​ക​ൻ ര​ക്ഷ പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ആ​യോ​ട് നി​വാ​സി ക​ണി രാ​ഗ​ത്ത് ദേ​വ​സ്യ​യാ​ണ് കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ട​ത്.
തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ ത​ക​രാ​റി​ലാ​യ പൈ​പ്പ് ശ​രി​യാ​ക്കാ​നെ​ത്തി​യ ദേ​വ​സ്യ കൃ​ഷി​യി​ട​ത്തി​ൽ മാ​വി​ൻ കൊ​മ്പ് ഒ​ടി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ പെ​ടു​ക​യാ​യി​രു​ന്നു.
ദേ​വ​സ്യ​യെ ക​ണ്ട​തോ​ടെ ആ​ന ഇ​യാ​ൾ​ക്ക് നേ​രെ തി​രി​യു​ക​യും ദേ​വ​സ്യ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
ഞാ​യ​റാ​ഴ്ച്ച രാ​ത്രി ക​ടു​വ​ത്താ​യി മ​റി​യ​ക്കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്ത കു​റു​വ​ന്തേ​രി സ്വ​ദേ​ശി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങ് ,ക​മു​ക്, വാ​ഴ എ​ന്നി​വ ന​ശി​പ്പി​ച്ചി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ വ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​ക​ളെ തു​ര​ത്താ​റു​ണ്ടെ​ങ്കി​ലും ഉ​ൾ​വ​ന​ത്തി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ പോ​കാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കാ​ട് പി​ടി​ച്ച നൂ​റ് ഏ​ക്ക​ർ സ്ഥ​ല​ത്ത് ത​മ്പ​ടി​ച്ച് നി​ൽ​ക്കു​ക​യാ​ണ്.
അ​ഭ​യ​ഗി​രി ചി​റ്റാ​രി റോ​ഡ് പ​രി​സ​ര​ത്തും ആ​ന​യെ​ത്തി​യ​താ​യും റോ​ഡി​ൽ ന​ട​ന്ന് പോ​കു​ന്ന​വ​രെ കാ​ട്ടാ​ന​ക​ൾ അ​ക്ര​മി​ച്ചാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​ർ ക​ണ്ണ് തു​റ​ക്കു​ക​യു​ള്ളു എ​ന്നും നാ​ട്ടു​കാ​ർ പ​റ​യുന്നു.​വ​ന​മേ​ഖ​ല​യി​ൽ നാ​ട്ടു​കാ​ർ സ്ഥാ​പി​ച്ച കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മു​ഴു​വ​ൻ ആ​ന​ക്കൂ​ട്ടം ത​ക​ർ​ത്തി​ട്ടു​ണ്ട്.​
കാ​ട്ടാ​ന​യു​ടെ അ​ക്ര​മ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത് നാ​ട്ടു​കാ​ർ വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ഡി​എ​ഫ്ഒ​വി​നെ വി​വ​രം അ​റി​യി​ച്ചു.​നാ​ളെ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് എ​ത്തി ആ​ന​യെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ദീ​ഷ് പ​റ​ഞ്ഞു.