ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ച്ചേ​രി​യി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു
Monday, May 16, 2022 12:14 AM IST
നാ​ദാ​പു​രം: എ​ട​ച്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി​യി​ൽ ര​ണ്ട് വീ​ടു​ക​ൾ ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്. ഏ​ഴാം വാ​ർ​ഡി​ലെ ക​ച്ചേ​രി കൂ​മു​ള്ളി വീ​ട്ടി​ൽ ജാ​നു​വി​ന്‍റെ ഇ​രു​നി​ല വീ​ടും, അ​ഞ്ചാം വാ​ർ​ഡി​ലെ മ​ഞ്ഞോ​ത്ത് ബീ​ന​യു​ടെ വീ​ടു​മാ​ണ് ത​ക​ർ​ന്ന​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ജാ​നു​വും മ​ക​നും മ​ക​ന്‍റെ ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​ഞ്ഞോ​ത്ത് ബീ​ന​യും മ​ക​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ഇ​വ​ർ ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്ന പ്പോ​ഴാ​ണ് വീ​ട് ത​ക​ർ​ന്ന് വീ​ണ​ത്. ഇ​രു വീ​ടു​ക​ളു​ടെ​യും മേ​ൽ​ക്കൂ​ര​യ​ട​ക്കം ത​ക​ർ​ന്ന് വീ​ണ​തോ​ടെ വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ജാ​നു​വി​ന്‍റെ വീ​ടി​ന്‍റെ ഓ​ട് പാ​കി​യ മു​ക​ൾ നി​ല പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് ഓ​ടു​ക​ളും ക​ഴു​ക്കോ​ലും വീ​ടി​നു​ള്ളി​ൽ പ​തി​ച്ച നി​ല​യി​ലാ​ണ്. ഇ​വ​ർ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി. ഇ​രു വീ​ടു​ക​ളി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും, റ​വ​ന്യു അ​ധി​കൃ​ത​രും സ​ന്ദ​ർ​ശി​ച്ചു.