കൂ​രാ​ച്ചു​ണ്ടി​ൽ മ​യ​ക്ക് മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Monday, May 16, 2022 12:14 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ടു​ത്ത കാ​ല​ത്താ​യി കൂ​രാ​ച്ചു​ണ്ടി​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ പി​ടി​മു​ടു​ക്കി യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്നും ഇ​തി​നെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ജം​ഷീ​ദ് ഇ​ത്ത​ര​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​താ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും സം​ശ​യി​ക്കു​ന്നു​വെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. മ​യ​ക്ക് മ​രു​ന്ന് മാ​ഫി​യ​ക​ൾ പി​ടി​മു​റു​ക്കി​യി​ട്ടും പോ​ലീ​സ് എ​ക്സൈ​സ് വ​കു​പ്പു​ക​ൾ നി​സം​ഗ​ത കാ​ട്ടു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
മ​യ​ക്ക് മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​വ​രെ ജ​ന​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​കീ​യ മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​തി​നാ​യി പൊ​തു​സ​മൂ​ഹം ത​യ്യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി ഒ​റ്റ​പ്ലാ​ക്ക​ൽ, വി​ഷ്ണു ത​ണ്ടോ​റ, ജെ​റി​ൻ മ​റ്റ​ത്തി​ൽ, ജി​സോ മാ​ത്യൂ, മു​നീ​ർ ക​ണ്ണ​ങ്കോ​ട്ട്, ജോ​സ്ബി​ൻ കു​ര്യാ​ക്കോ​സ്, അ​ഗ​സ്റ്റി​ൻ പോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.