വ​ന്യ​മൃ​ഗ ശ​ല്യം: പൊ​റു​തി​മു​ട്ടി തോ​ട്ടു​മു​ക്കം നി​വാ​സി​ക​ൾ
Saturday, January 29, 2022 12:25 AM IST
തോ​ട്ടു​മു​ക്കം: തോ​ട്ടു​മു​ക്ക​ത്ത് കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ത്തി​റ​ങ്ങി വി​ള​വു​ക​ൾ ന​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ഞി​പ്പാ​റ​യി​ൽ ബെ​ൻ​സി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി കു​ല​ക്കാ​റാ​യ വാ​ഴ​ക​ളും ര​ണ്ടു വ​ർ​ഷ​ത്തോ​ളം പ്രാ​യ​മാ​യ ക​മു​ങ്ങി​ൻ തൈ​ക​ളും ന​ശി​പ്പി​ച്ച​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് ടി.​എം. ജോ​സ​ഫ്, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ് കി​ഴ​ക്കേ​യി​ൽ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.