കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ അശ്ലീല പ്രകടനം; ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
Saturday, January 29, 2022 12:25 AM IST
താ​മ​ര​ശേ​രി: മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് സ​മീ​പം നി​ന്ന് അ​ശ്ലീ​ല പ്ര​ക​ട​നം ന​ട​ത്തി​യ യാ​ത്ര​ക്കാ​ര​നെ മ​റ്റു യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​പെ​ക്ട​ട​റായ മാ​മ്പ​റ്റ സ്വ​ദേ​ശി സു​ധീ​റാണ് യുവതിക്ക് നേരെ ലൈംഗികചേഷ്ടകൾ കാണിച്ചത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15 ഓ​ടു കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യി​ൽ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.