ക​ല്ലാ​നോ​ട് ഇ​ട​വ​ക​യി​ല്‍ തി​രു​നാ​ളി​നും പ്ലാ​റ്റി​നം ജൂ​ബി​ലി​ക്കും കൊ​ടി​യേ​റി
Saturday, January 29, 2022 12:25 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍​റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നും, ഇ​ട​വ​ക​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ര്‍​ഷ​ത്തി​നും തു​ട​ക്കം കു​റി​ച്ച് ബി​ഷ​പ്പ് മാ​ര്‍. റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ കൊ​ടി​യേ​റ്റി. തു​ട​ര്‍​ന്ന് തി​രി തെ​ളി​യി​ച്ച് പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന ക​ര്‍​മ്മ​വും ബി​ഷ​പ്പ് നി​ര്‍​വ​ഹി​ച്ചു.

വി​ശു​ദ്ധ കു​ര്‍​ബാ​ന, പ​രേ​ത​ര്‍​ക്ക് വേ​ണ്ടി പ്രാ​ര്‍​ത്ഥ​ന, സെ​മി​ത്തേ​രി​യി​ലെ പു​തി​യ ക​ല്ല​റ​ക​ളു​ടെ വെ​ഞ്ച​രി​പ്പ് എ​ന്നി​വ​യും ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന വി​കാ​രി ഫാ. ​മാ​ത്യൂ നി​ര​പ്പേ​ല്‍ കാ​ര്‍​മി​ക​നാ​കും, വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് ഫാ. ​തോ​മ​സ് തേ​വ​ടി​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് ഫാ. ​ചെ​റി​യാ​ന്‍ പൊ​ങ്ങ​ന്‍​പാ​റ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ലോ​ഗോ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത് ക​ക്ക​യം സ്വ​ദേ​ശി​യാ​യ സാ​ന്‍​ജോ സ​ണ്ണി​യാ​ണ്.