സാ​മൂ​ഹികവി​രു​ദ്ധ​ർ പെ​ട്ടി​ക്ക​ട ത​ക​ർ​ത്തു
Tuesday, January 25, 2022 11:33 PM IST
മു​ക്കം: മു​ക്കം കടവു പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള പെ​ട്ടി​ക്ക​ട സാ​മൂ​ഹിക​വി​രു​ദ്ധ​ർ ത​ക​ർ​ത്തു.​ പാ​ല​ത്തി​ന് സ​മീ​പം ശ​ർ​ക്ക​ര മി​ഠാ​യി ക​ച്ച​വ​ടം ചെ​യ്യു​ന്ന കാ​ര​ശേ​രി കു​മാ​ര​ന​ല്ലൂ​ർ ത​ട​പ്പ​റ​മ്പ് ഒ​ള​ക​ര അ​ബ്ദു​ൽ അ​സീ​സി​ന്‍റെ പെ​ട്ടി​ക്ക​ട​യാ​ണ് രാ​ത്രി സാ​മൂ​ഹികവി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ പെ​ട്ടി​ക്ക​ട​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ക​ച്ച​വ​ടം ക​ഴി​ഞ്ഞ​തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​യ അ​ബ്ദു​ൽ അ​സീ​സ് ഇ​ന്ന​ലെ രാ​വി​ലെ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

അ​യ്യാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി അ​ബ്ദു​ൽ അ​സീ​സ് പ​റ​ഞ്ഞു. സ​മീ​പ​ത്ത് മ​ത്സ്യ​ക്ക​ച്ച​വ​ടം ചെ​യ്യു​ന്ന കു​മാ​ര​നെ​ല്ലൂ​ർ കാ​ക്കേ​ങ്ങ​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​രു മാ​സം മു​ൻ​പ് ത​ക​ർ​ത്തി​രു​ന്നു.

സൂ​ക്ഷി​ച്ച് വ​ച്ചി​രു​ന്ന മ​ത്സ്യം വാ​രി​വ​ലി​ച്ചി​ടു​ക​യും സ്റ്റോ​ർ ബോ​ക്സ് മ​റി​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു.