ടാ​റിം​ഗ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​യി കൈ​ത​ക്കൊ​ല്ലി - ഓ​ഞ്ഞി​ൽ റോ​ഡ്
Tuesday, January 25, 2022 11:31 PM IST
കൂ​രാ​ച്ചു​ണ്ട് : ടാ​റിം​ഗ് ത​ക​ർ​ന്ന​ത് മൂ​ലം കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി കൈ​ത​ക്കൊ​ല്ലി -ഓ​ഞ്ഞി​ൽ റോ​ഡ്. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട​തും ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന​തു​മാ​യ റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ർ​ന്ന​തി​നാ​ൽ റോ​ഡി​ൽ വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി .

പ​ഞ്ചാ​യ​ത്തി​ൽ ഏ​റെ പ്ര​ധാ​ന്യ​മു​ള്ള ഈ ​റോ​ഡ് ഏ​ക​ദേ​ശം ഏ​ഴ് വ​ർ​ഷം മു​മ്പാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. 1.5 കി​ലോ​മീ​റ്റ​ർ ദൂ​രം പാ​ടെ ടാ​റിം​ഗ് ത​ക​ർ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. പേ​രാ​മ്പ്ര, ച​ക്കി​ട്ട​പാ​റ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന ഒ​ട്ട​ന​വ​ധി വാ​ഹ​ന​ങ്ങ​ൾ കൂ​രാ​ച്ചു​ണ്ട് ടൗ​ൺ കൂ​ടാ​തെ കോ​ഴി​ക്കോ​ട് റോ​ഡി​ൽ എ​ത്താ​ൽ ബൈ​പ്പാ​സ് റോ​ഡാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്.