ഭ​ക്ഷ്യ​വ​കു​പ്പ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന നടത്തി
Tuesday, January 25, 2022 11:31 PM IST
വ​ട​ക​ര: സ​പ്ലൈ ഓ​ഫീ​സ​റും റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും അ​ട​ങ്ങു​ന്ന സം​ഘം വ​ട​ക​ര മാ​ര്‍​ക്ക​റ്റ്, മ​ണി​യൂ​ര്‍, ചെ​ര​ണ്ട​ത്തു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തുവി​പ​ണി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇ​വ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.​മ​ണി​യൂ​ര്‍ ഹൈ​സ്‌​കൂ​ളി​ന​ടു​ത്ത് ഷ​വ​ര്‍​മ വി​ല്‍​ക്കു​ന്ന ബേ​ക്ക​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബേ​ക്ക​റി​യും ഷ​വ​ര്‍​മ സ്റ്റാ​ളും പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെന്ന് ക​ണ്ടെ​ത്തി. അ​നു​മ​തി ഇ​ല്ലാ​തെ കെ​ട്ടി​ട​ത്തി​ന് സ​മീ​പം ഭ​ക്ഷ്യസ്റ്റാ​ളു​ക​ള്‍ സ​ജ്ജീ​ക​രി​ച്ച നി​ല​യി​ലാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ക​ട​യു​ട​മ​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ് ഒ​രാ​ഴ്ച​ക്ക​കം ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ലൈ​സ​ന്‍​സ് നേ​ടി​യ ശേ​ഷ​മേ ക​ട തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടു​ള്ളുവെ​ന്നും നി​ര്‍​ദേ​ശി​ച്ചു. മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചി​ക്ക​ന്‍ ക​ട​ക​ളി​ല്‍ വി​ല്‍​പ​ന വി​ല പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്ടു​ള്ള ഗ്യാ​സ് ഏ​ജ​ന്‍​സി 38 സി​ലി​ണ്ട​റു​ക​ള്‍ ചെ​റി​യ ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ ക​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി.