"കാ​ലി​ക്ക​ട്ടി​ലെ സ​സ്യോ​ദ്യാ​നം: വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​തം'
Tuesday, January 25, 2022 11:31 PM IST
കോഴിക്കോട്:കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സ​സ്യോ​ദ്യാ​ന​ത്തി​ലെ അ​പൂ​ര്‍​വ സ​സ്യ​ശേ​ഖ​രം പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്നെ​ന്ന വാ​ര്‍​ത്ത വ്യാ​ജ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് സ​സ്യോ​ദ്യാ​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​സ​ന്തോ​ഷ് ന​മ്പി അ​റി​യി​ച്ചു.

ഇ​ന്ത്യ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ഏ​റ്റ​വും വ​ലു​തും മി​ക​ച്ച​തു​മാ​യ സ​സ്യോ​ദ്യാ​ന​മെ​ന്ന പെ​രു​മ​യു​ള്ള​താ​ണ് കാ​ലി​ക്ക​ട്ടി​ന്‍റെ സ​സ്യോ​ദ്യാ​നം. കോ​വി​ഡ് കാ​ല​ത്തും അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഗാ​ര്‍​ഡ​ന​ര്‍​മാ​ര്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സ​സ്യ​ശേ​ഖ​രം വി​പു​ല​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ടെ വ​സ്തു​താ വി​രു​ദ്ധ​മാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​രു​ടെ​യും മ​നോ​വീ​ര്യം ത​ക​ര്‍​ക്കു​മെ​ന്ന് ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ജോ​സ് ടി. ​പു​ത്തൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.