ജ​പ്പാ​ൻ പ​ദ്ധ​തി​യി​ൽ നി​ന്നു വെ​ള്ളം തി​രി​ച്ചുവി​ട്ട് ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കുമെന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി
Tuesday, January 25, 2022 12:45 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി അ​ണ​ക്കെ​ട്ടി​നു സ​പ്പോ​ർ​ട്ട് ഡാം ​നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​തി​ന്‍റെ പേ​രി​ൽ നാ​ലു​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി​യ പ്ര​ശ്ന​ത്തി​നു 27 നു​ള്ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നു വാ​ട്ട​ർ അഥോ​റി​റ്റി പേ​രാ​മ്പ്ര അ​സി. എ​ക്സി. എ​ഞ്ചി​നീ​യ​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് ജ​ലം കൊ​ണ്ടു പോ​കു​ന്ന ജ​പ്പാ​ൻ കു​ടി​വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണു ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​ത്. ഇ​തി​നു​ള്ള പ്രവൃത്തി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ചെ​റു​കി​ട ജ​ല പ​ദ്ധ​തി സം​ഭ​ര​ണി​യി​ൽ നി​ന്നു ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പി​നെ ബ​ന്ധ​പ്പെ​ടു​ത്തി നേ​ര​ത്തെ ത​ന്നെ പൈ​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു.
പ​ണി തീ​ർ​ന്ന ജ​പ്പാ​ൻ പ​ദ്ധ​തി കു​ഴ​ലി​ലേ​ക്ക് ജ​ലം വി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി​രു​ന്നു അ​ന്ന​തു ചെ​യ്ത​ത്.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യെ​ങ്കി​ലും പൈ​പ്പ് അ​വി​ടെ ത​ന്നെ​യാ​ണ്. ഈ ​ഭാ​ഗം തു​റ​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് വെ​ള്ളം പോ​കു​ന്ന പൈ​പ്പി​ൽ പ്ര​ത്യേ​ക വാ​ൽ​വ് ഘ​ടി​പ്പി​ച്ചു നാ​ലു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള സം​ഭ​ര​ണി​യി​ലേ​ക്കു ജ​ലം ഒ​ഴു​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ന​ട​ത്തു​ന്ന​ത്. 5 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണി​തി​നു വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ജ​പ്പാ​ൻ പ​ദ്ധ​തി പൈ​പ്പ് അ​ര മ​ണി​ക്കൂ​ർ ഓ​ഫാ​ക്കി ചെ​റു​കി​ട ജ​ല വി​ത​ര​ണ പൈ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വാ​ൽ​വ് ഘ​ടി​പ്പി​ക്കും.

ഇ​തോ​ടെ വെ​ള്ളം ചെ​റു​കി​ട പ​ദ്ധ​തി ടാ​ങ്കി​ലെ​ത്തും. 27 വ​രെ അ​താ​ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ജ​ലം വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നാ​ണു ധാ​ര​ണ.
പ്രതിഷേധവുമായി ബിജെപിയും കേരള കോൺഗ്രസസ്-ജെയും

പേ​രാ​മ്പ്ര : പേ​രാ​മ്പ്ര, കൂ​ത്താ​ളി, ച​ങ്ങ​രോ​ത്ത്,ച​ക്കി​ട്ട​പ്പാ​റ പഞ്ചാ യത്തുകളിലെ നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ന്നാ​ഴ്ച്ച​യി​ല​ധി​ക​മാ​യി കു​ടി​വെ​ള്ളം കി​ട്ടാ​താ​യ അ​വ​സ്ഥ​ക്കെ​തിരേ ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പേ​രാ​മ്പ്ര വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ്ണ ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് കെ. ​കെ ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട​റി ത​റ​മ​ൽ രാ​ഗേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പേ​രാ​മ്പ്ര : മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ നി​ർ​മാണം തു​ങ്ങി​യ​തു മൂ​ല​മാ​ണ് നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ളം പോ​ലും മു​ട​ക്കി ജ​ന​ങ്ങ​ളെ ദു​രി​ത​ത​ത്തി​ലാ​ക്കി​യ​തെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ ജോസഫ് വിഭാഗം പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ടട്ടേറിയ​റ്റ് യോ​ഗം ആ​രോ​പി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​സി. ചാ​ണ്ടി, രാ​ജീ​വ്‌ തോ​മ​സ്, ടി.​പി. ച​ന്ദ്ര​ൻ, വി​ജ​യ​ൻ ചാ​ത്തോ​ത്ത്, രാ​ഘ​വ​ൻ ചേ​യ​ങ്ങാ​ട്, എം.​പി. ആ​ന്‍റ​ണി, മ​നോ​ജ്‌ ചാ​ലി​ൽ, എം.​വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.