ടൂ​റി​സം സ​ജീ​വ​മാ​ക്കാ​ൻ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും
Monday, January 24, 2022 12:33 AM IST
കോ​ഴി​ക്കോ​ട്‌: കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ സ​ജീ​വ​മാ​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ് ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് .കോ​വി​ഡ്‌ അ​ട​ച്ചു​പൂ​ട്ട​ലി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും​ശേ​ഷം സ​ജീ​വ​മാ​യി​ത്തു​ട​ങ്ങി​യ ടൂ​റി​സം മേ​ഖ​ല വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലേ​ക്ക്‌ നീ​ങ്ങു​ന്ന​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ യോ​ഗം ചേ​രാ​നും വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വ്ഷ്ക​രി​ച്ച ന​ട​പ്പാ​ക്കി ഈ ​മേ​ഖ​ല​യെ സ​ജീ​വ​മാ​ക്കാ​നും തീ​രു​മാ​ന​മാ​യ​ത്.

കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഫു​ഡ് സ്ട്രീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. മ​റ്റ് പ​ദ്ധ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ അ​ഭി​പ്രാ​യം തേ​ടും.​ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‌ കീ​ഴി​ലു​ള്ള സ​രോ​വ​രം ബ​യോ​പാ​ർ​ക്ക്‌, സാ​ൻ​ഡ്‌ ബാ​ങ്ക്‌​സ്‌, തു​ഷാ​ര​ഗി​രി, അ​രീ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ന​ന്നേ കു​റ​ഞ്ഞി​ട്ടു​ണ്ട്‌. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കാ​പ്പാ​ട്‌ ബീ​ച്ചി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്‌ 32,000 പേ​രാ​യി​രു​ന്നു. 7,30,000 രൂ​പ​യാ​ണ്‌ ഇ​വി​ടെ​നി​ന്ന്‌ ഡി​ടി​പി​സി​ക്ക്‌ വ​രു​മാ​ന​മാ​യി കി​ട്ടി​യ​ത്‌. ഈ ​മാ​സം അ​വ​സാ​നി​ക്കാ​ൻ ഒ​രാ​ഴ്‌​ച മാ​ത്രം ബാ​ക്കി നി​ൽ​ക്കു​മ്പോ​ഴും ഇ​ത്‌ യ​ഥാ​ക്ര​മം 23,000 പേ​രും 5,10,000 രൂ​പ​യു​മാ​ണ്. അ​രീ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ക​ഴി​ഞ്ഞ മാ​സ​മെ​ത്തി​യ​ത്‌ 3900 ആ​ളു​ക​ളാ​യി​രു​ന്നെ​ങ്കി​ൽ ജ​നു​വ​രി​യി​ൽ അ​ത് 3400 ആ​യി. വ​രു​മാ​ന​മാ​ക​ട്ടെ 38,000 ത്തി​ൽ​നി​ന്ന്‌ 34000 ആ​യും ചു​രു​ങ്ങി. സ​രോ​വ​രം ബ​യോ​പാ​ർ​ക്കി​ൽ വ​ലി​യ തോ​തി​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​ത്‌ കു​റ​ഞ്ഞു. ഡി​സം​ബ​റി​ൽ 23,000 പേ​രെ​ത്തി. 4,80,000 രൂ​പ​യാ​ണ് വ​രു​മാ​നം കി​ട്ടി​യ​ത്‌. ഇ​പ്പോ​ൾ അ​ത് 17,000 പേ​രും 3,50,000 രൂ​പ വ​രു​മാ​ന​വു​മെ​ന്ന നി​ല​യി​ലേ​ക്ക്‌ മാ​റി​യി​ട്ടു​ണ്ട്‌.

സാ​ൻ​ഡ്‌ ബാ​ങ്ക്‌​സി​ൽ 27,000 പേ​രാ​ണ്‌ ഡി​സം​ബ​റി​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്‌. ഇ​പ്പോ​ഴ​ത്‌ 17,000 ആ​യി കു​റ​ഞ്ഞു. വ​രു​മാ​ന​മാ​ക​ട്ടെ 2,45,000–-ത്തി​ൽ​നി​ന്ന്‌ 1,59,000 ആ​യും ചു​രു​ങ്ങി. പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട​ലോ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തി​രി​ക്ക​ലോ ടൂ​റി​സം മേ​ഖ​ല​യു​ടെ ന​ടു​വൊ​ടി​ക്കു​മെ​ന്നാ​ണ്‌ വി​ദ​ഗ്‌​ധ​രു​ടെ അ​ഭി​പ്രാ​യം. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ടൂ​റി​സ​ത്തെ സ​ജീ​വ​മാ​ക്കാ​നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ തീ​രു​മാ​നം.