ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്നു
Saturday, January 22, 2022 12:40 AM IST
മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു.

മാ​വൂ​ർ പൈ​പ്പ് ലൈ​ൻ റോ​ഡ​രി​കി​ൽ ഗ്രാ​സിം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു വ​ച്ചാ​ണ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ എം​പാ​ന​ൽ ജീ​വ​ന​ക്കാ​ര​നാ​യ സി.​എം. ബാ​ല​നാ​ണ് പ​ന്നി​യെ വെ​ടി​വച്ച​ത്. നൂ​റ്റി എ​ൺ​പ​ത് കി​ലോ​യോ​ളം തൂ​ക്ക​മാ​ണ് വെ​ടി​യേ​റ്റ് ച​ത്ത​പ​ന്നി​ക്കു​ള്ള​ത്.

കൂ​മ്പാ​റ സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ കെ.ബാ​ബു​വി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ ഇ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ബു​ധ​നാ​ഴ്ച്ച​യാ​ണ് ഗ്രാ​സിം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു വ​ച്ച് കാ​ട്ടു പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ കു​റ്റി​ക്കാ​ട്ടൂ​ർ പേ​ര്യ​നെ​ടും​പ​റ​മ്പ് കു​ന്ന് യൂ​നു​സി​നു പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച്ച വെ​ടിവ​ച്ച് കൊ​ന്ന കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ 28 പ​ന്നി​ക​ളെ​യാ​ണ് ഇ​തു വ​രെ ഗ്രാ​സി​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​രി​മ​ല കു​ന്നി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നും വെ​ടി വ​ച്ച് കൊ​ന്ന​ത്.