പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു വേ​ണ്ടി സി​പി​എം ജ​ന​ങ്ങ​ളെ കൊ​ല​യ്ക്കു കൊ​ടു​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ൻ
Saturday, January 22, 2022 12:38 AM IST
കോ​ഴി​ക്കോ​ട്: സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ജി​ല്ല​ക​ളെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ നി​ന്നൊ​ഴി​വാ​ക്കി ജ​ന​ങ്ങ​ളെ കൊ​ല​യ്ക്ക് കൊ​ടു​ക്കു​ക​യാ​ണ് സി​പി​എ​മ്മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​ർ​ക്ക് മൂ​ന്നുമ​ണി​ക്കൂ​റി​നി​ടെ പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്ന​തി​ന് പി​ന്നി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലാ​ണ്. സി​പി​എ​മ്മി​ന്‍റെ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ വെ​ച്ച് പ​ന്താ​ടു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​എം ജ​ന​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി സ​മ്മേ​ള​ന​ങ്ങ​ൾ മാ​റ്റി​വെ​ക്കു​ന്ന​തി​ന് പ​ക​രം ത​റ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. ടെ​സ്റ്റ് പൊ​സി​റ്റി​വ് നി​ര​ക്ക് 40 ശ​ത​മാ​നം ക​ട​ന്നി​ട്ടും സി​പി​എ​മ്മി​ന് സ​മ്മേ​ള​നം ന​ട​ത്താ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ക​യാ​ണ്.

മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ നൂ​റു​ക​ണ​ക്കി​ന് പേ​ർ മൂ​ന്ന് ദി​വ​സം ശീ​തി​ക​രി​ച്ച ഹാ​ളി​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തു കൊ​ണ്ടാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ​ത്. ആ​രോ​ഗ്യ​മേ​ഖ​ല പൂ​ർ​ണ​മാ​യും അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. മ​രു​ന്നും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലി​ല്ല.

വേ​ലി ത​ന്നെ വി​ള​വ് തി​ന്നു​മ്പോ​ൾ ക്വാറന്‍റൈ​ൻ എ​ന്ന​ത് കേ​ര​ള​ത്തി​ൽ അ​പ്ര​സ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ മു​മ്പ​ത്തെ പോ​ലെ സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ്ണ പ​രാ​ജ​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പറഞ്ഞു.