ല​ഹ​രി വി​രു​ദ്ധ​ഹൃ​സ്വ ചി​ത്രം: സാ​റ​യ്‌​ക്കു സം​സ്ഥാ​ന അം​ഗീ​കാ​രം
Friday, January 21, 2022 12:46 AM IST
ബാ​ലു​ശേ​രി: ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​എ​ച്ച്ആ​ർ​എം സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ബാ​ലു​ശേ​രി അ​വാ​ർ​ഡി​ന​ർ​ഹ​മാ​യി. രാ​ഗീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്ത സാ​റ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മാ​ണ് മി​ക​ച്ച സൃ​ഷ്ടി​യാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബ​ബീ​ഷ് ക​ക്കോ​ടി ഛായാ​ഗ്ര​ഹ​ണ​വും അ​ഖി​ൽ സെ​ൽ​വം സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭൂ​മി​യി​ൽ മു​റി​ച്ചി​ട്ട
മ​ര​ങ്ങ​ൾ ന​ശി​ക്കു​ന്നു

കൂ​രാ​ച്ചു​ണ്ട്: ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കൈ​ത​ക്കൊ​ല്ലി​യി​ലെ നി​ർ​ദി​ഷ്ട വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​നു​ള്ള ര​ണ്ടേ​ക്ക​ർ ഭൂ​മി​യി​ൽ മാ​സ​ങ്ങ​ൾ മു​മ്പ് മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ ന​ശി​ക്കു​ന്നു. തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചത്.

മു​റി​ച്ച​പ്പോ​ൾ ത​ന്നെ മ​ര​ങ്ങ​ൾ ലേ​ല​ത്തി​നാ​യി ആ​ൾ​ക്കാ​ർ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വി​ല​പി​ടി​പ്പു​ള്ള മ​ര​ങ്ങ​ൾ ലേ​ലം ചെ​യ്ത് വി​ൽ​ക്കാ​ത്ത​തി​നാ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് വ​ലി​യ ന​ഷ്ട്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ മ​ര​ങ്ങ​ൾ പാ​ടെ ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​ത്ത നി​ല​യി​ലാ​യി​ട്ടു​ണ്ട്.