ക​ല്ലാ​ച്ചി​യി​ൽ വീ​ട്ട​മ്മ​യ്ക്ക് ഒ​മി​ക്രോ​ൺ; പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Friday, January 21, 2022 12:44 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ വീ​ട്ട​മ്മ​യ്ക്ക് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ദാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ സ്ത്രീ​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ഒ​മി​ക്രോ​ണാ​ണെ​ന്ന റി​പ്പോ​ർ​ട്ട് വ​ന്ന​ത്.

ഇ​തി​നി​ട​യി​ൽ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​തെ ടൗ​ണു​ക​ളി​ലും മ​റ്റും ക​റ​ങ്ങി ന​ട​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.