എം​പി​മാ​രു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ൾ‍ 99 ശ​ത​മാ​ന​വും റെ​യി​ൽ​വേ ത​ള്ളു​ന്നു:​എം.​കെ.​രാ​ഘ​വ​ന്‍ എം​പി
Friday, January 21, 2022 12:44 AM IST
കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്‍​പ് എം​പി​മാ​രു​മാ​യി ന​ട​ത്തു​ന്ന യോ​ഗം വ​ഴി​പാ​ടാ​കു​ന്ന​താ​യി എം.​കെ.​രാ​ഘ​വ​ന്‍ എം​പി. ഇ​ന്ന​ലെ സ​തേ​ണ്‍ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് എം.​കെ. രാ​ഘ​വ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.​

ഓ​രോ യോ​ഗ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​വു​ന്ന എം​പി​മാ​രു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ളി​ല്‍ 99 ശ​ത​മാ​ന​വും റെ​യി​ല്‍​വേ ത​ള്ളി​ക്ക​ള​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള തെ​ന്നും എം​പി യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

റെ​യി​ല്‍​വേ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ദ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് താ​ന്‍ പ​ല നി​ര്‍​ദ്ദേ​ശ​ങ്ങ​ളും റെ​യി​ല്‍​വേ​ക്ക് സ​മ​ര്‍​പ്പി​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ കാ​ല​ങ്ങ​ളാ​യു​ള്ള റെ​യി​ല്‍​വേ​യു​ടെ നി​ഷേ​ധ​പ​ര​മാ​യ മ​നോ​ഭാ​വം കാ​ര​ണം പൊ​തു​ജ​ന സ​മൂ​ഹ​ത്തി​ല്‍ എം​പി​മാ​രു​ടെ പ്ര​യ​ത്‌​ന​വും പ​രി​ശ്ര​മ​വും ഇ​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.​ബാം​ഗ്ളൂ​രു-​ക​ണ്ണൂ​ര്‍ എ​ക്‌​സ്പ്ര​സ് കോ​ഴി​ക്കോ​ട് വ​രെ നീ​ട്ടു​ന്ന​തി​നാ​യി എം​പി​യെ​ന്ന നി​ല​യി​ല്‍ സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദ്ദേ​ശം ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം.​കെ രാ​ഘ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച​ത്.

സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വെ സ​മ്മ​തി​ച്ചി​ട്ടും, കോ​ഴി​ക്കോ​ട് വ​രെ​യെ​ത്തി തി​രി​ച്ചു പോ​കാ​നു​ള്ള മ​തി​യാ​യ സ​മ​യം ല​ഭ്യ​മാ​യി​ട്ടും പ്‌​ളാ​റ്റ്‌​ഫോം അ​ഭാ​വം എ​ന്ന ന്യാ​യം പ​റ​ഞ്ഞ് നി​ര്‍​ദ്ദേ​ശം പ​രി​ഗ​ണി​ക്കാ​ന്‍ സാ​ധ്യ​മ​ല്ലെ​ന്നാ​ണ് റെ​യി​ല്‍​വേ അ​റി​യി​ച്ച​ത്.

നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മം​ഗ​ലാ​പു​രം-​കോ​ഴി​ക്കോ​ട് എ​ക്‌​സ്പ്ര​സ് മെ​മു സ​ര്‍​വ്വീ​സാ​യി മാ​റ്റി പാ​ല​ക്കാ​ട് വ​രെ നീ​ട്ടി​യാ​ല്‍ മ​ല​ബാ​റി​ന് മൊ​ത്തം പ്ര​യോ​ജ​ന​ക​ര​മാ​വു​മെ​ന്നും ഈ ​ചെ​റി​യ ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ പ്‌​ളാ​റ്റ്‌​ഫോം അ​ഭാ​വം മ​റി​ക​ട​ക്കാ​നാ​വു​ന്ന​തേ​യു​ള്ളൂ എ​ന്നും എം​പി പ​റ​ഞ്ഞു. ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.