ഹ​ണി​ട്രാ​പ്പ്: കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം; മൂ​ന്നു​പേ​ര്‍ ഒ​ളി​വി​ലെ​ന്ന് പോ​ലീ​സ്
Friday, January 21, 2022 12:44 AM IST
കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ​സു​ഹൃ​ത്തി​നെ ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ദേ​ഹോ​പ​ദ്ര​വം ചെ​യ്യു​ക​യും വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ഇ​നി മൂ​ന്നു​പേ​ര്‍ കൂ​ടി സം​ഘ​ത്തി​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്ന് പ​ന്തി​രാ​ങ്കാ​വ് സി​ഐ അ​റി​യി​ച്ചു.

പി​ടി​യി​ലാ​യ​വ​രി​ല്‍ നി​ന്നും കൂ​ട്ടു​പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​രി​ങ്ങ​ല്ലൂ​ര്‍ ലാ​ന്‍​ഡ് മാ​ര്‍​ക്ക് അ​ബാ​ക്ക​സ് ബി​ല്‍​ഡിം​ഗി​ലെ ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യും മു​റി​ല്‍ പ്ര​വേ​ശി​ച്ച ഉ​ട​ന്‍ ഭ​ര്‍​ത്താ​വെ​ന്ന​വ​കാ​ശ​പ്പെ​ട്ട് ഒ​രാ​ള്‍ എ​ത്തു​ക​യും ഇ​രു​വ​രും ചേ​ര്‍​ന്ന് ക​യ്യി​ലു​ണ്ടാ​യി​രു​ന്ന 8500 രൂ​പ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി1500 രൂ​പ ഗൂ​ഗി​ള്‍ പേ ​ചെ​യ്യി​ക്കു​ക​യും തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നു​വെ​ന്നാ​ണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി. രാ​വി​ലെ പ​രാ​തി ല​ഭി​ച്ച ഉ​ട​ന്‍ പോ​ലീ​സ് ഫ്ലാ​റ്റി​ലെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.