ജി​ല്ലാ ഒ​ളിം​മ്പി​ക് ഗെ​യിം​സ് ഹാ​ൻ​ഡ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്: കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജ് ജേ​താ​ക്ക​ൾ
Thursday, January 20, 2022 12:31 AM IST
കോ​ട​ഞ്ചേ​രി: കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ജി​ല്ലാ ഒ​ളിം​മ്പി​ക് ഗെ​യിം​സ് ഹാ​ൻ​ഡ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജ് ജേ​താ​ക്ക​ളാ​യി. കൂ​ട​ത്താ​യി ഹാ​ൻ​ഡ് ബോ​ൾ ക്ല​ബ്‌, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​രു​തോം​ക​ര എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

കോ​ഴി​ക്കോ​ട് ജി​ല്ലാ ഒ​ളിം​മ്പി​ക് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​വി. റോ​യ് ജോ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ഹാ​ൻ​ഡ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി​ബി മാ​നു​വ​ൽ, ട്ര​ഷ​റ​ർ ഒ. ​സു​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ൺ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി ഇ​മ്മാ​നു​വ​ൽ പൊ​ൻ​പാ​റ, ഹെ​ഡ്മി​സ്ട്ര​സ് ഇ.​ഡി. ഷൈ​ല​ജ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഗ്രെ​യ്സ​ൺ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

45 വ​ർ​ഷ​ക്കാ​ലം ജി​ല്ലാ ഹാ​ൻ​ഡ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന കെ. ​രാ​മ​ദാ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ സീ​നി​യ​ർ ദേ​ശീ​യ ഹാ​ൻ​ഡ്ബോ​ൾ താ​ര​വും മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സ​റു​മാ​യ മാ​നു​വ​ൽ പി.​ജെ. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.